ജി.എം.യു.പി.സ്കൂള്‍ - RAMANTHALI

728x90 AdSpace

Trending
Monday, 5 March 2012

ജി.എം.യു.പി.സ്കൂള്‍



ലൌകിക വിദ്യാഭ്യാസത്തിന് പ്രകാശ കിരണങ്ങള്‍ പരത്തിയ സ്കൂളായിരുന്നു വടക്കുമ്പാട് സ്ഥിതി ചെയ്യുന്ന രാമന്തളി ഗവ. മാപ്പിള യു.പി.സ്കൂള്‍ . 1919 ലാണ് ഇത് സ്ഥാപിച്ചത് . രാമന്തളി പഞ്ചായത്തിലെ ആദ്യത്തെ സ്കൂളാണിത്. അപ്പര്‍ പ്രൈമറി ആയത് 1958 ലാണ്. 1919 ല്‍ സ്കൂളില്‍ ഒന്നാമതായി പ്രവേശനം നേടിയ കുട്ടി പൊന്നിച്ചി പുതിയപുരയില്‍ മമ്മു (s/o സി.ടി.അസൈനാര്‍ ) ആയിരുന്നു. ഈ സ്കൂള്‍ സി.ടി.അസൈനാര്‍ സാഹിബാണ്‌ ആരംഭിച്ചത്. പിന്നീട് മലബാര്‍ ഡിസ്ട്രിക് ബോര്‍ഡിനു കീഴിലും അതിനു ശേഷം സര്‍ക്കാരിന്‍റെ നേരിട്ട് കീഴിലുമായി. കെ.മമ്മു മാസ്റര്‍ ആണ് ദീര്‍ഘകാലം പ്രധാനധ്യാപകനായി പ്രവര്‍ത്തിച്ചത്. മാതൃക അധ്യാപകനും സമൂഹത്തില്‍ ബഹുമാന്യനുമായിരുന്നു അദ്ദേഹം.   


               
 രാമന്തളി ജി.എം.യു.പി.സ്കൂളിന്‍റെ ഇന്നത്തെ സ്ഥിതി ശോചനീയമാണ്. നല്ല അധ്യാപകരാണ് എക്കാലത്തും ഉണ്ടാകുന്നതെങ്കിലും മഹല്ലിലെ കുട്ടികള്‍ ഏറെയും മറ്റു സ്ഥാപനങ്ങളിലാണ് ചേരുന്നത്. രാമന്തളി മുസ്ലിം ജമാഅതിന്‍റെ വാടക കെട്ടിടത്തിലാണ് സ്കൂള്‍ പ്രവര്‍ത്തിക്കുന്നത്. ജി.എം.യു.പി.സ്കൂളിന് വേണ്ടി ജമാഅത്ത് നിര്‍മ്മിച്ച കെട്ടിടം ഉദ്ഘാടനം ചെയ്തത് 6.4.1970 ല്‍ ആഭ്യന്തര - വിദ്യാഭ്യാസ മന്ത്രിയായിരുന്ന സി.എച്ച്.മുഹമ്മദ്‌ കോയ സാഹിബായിരുന്നു.
ജി.എം.യു.പി.സ്കൂള്‍ Reviewed by Admin on 4:05 pm Rating: 5 ലൌകിക വിദ്യാഭ്യാസത്തിന് പ്രകാശ കിരണങ്ങള്‍ പരത്തിയ സ്കൂളായിരുന്നു വടക്കുമ്പാട് സ്ഥിതി ചെയ്യുന്ന രാമന്തളി ഗവ. മാപ്പിള യു.പി.സ്കൂള്‍ ....

No comments: