ഉത്തരകേരളത്തിന്റെ സാംസ്കാരിക തനിമ കാത്തുസൂക്ഷിക്കുന്നതില്‍ രാമന്തളി പഞ്ചായത്ത് എന്നു മുന്പന്തിയില്‍ തന്നെ ഉണ്ടായിരുന്നു. കോല്ക്കളി, പൂരക്കളി, ഓട്ടംതുളളല്‍ , സംഗീതനാടകങ്ങള്‍ തുടങ്ങിയ കലാരൂപങ്ങള്‍ അവതരിപ്പിക്കുന്ന വ്യക്തികളും ഗ്രൂപ്പുകളും ഇവിടെയുണ്ടായിരുന്നു. ഇവിടുത്തെ പഴയചരിത്രത്തില്‍ ലോകരെ കളരിക്ക് നിര്ണ്ണായകമായ സ്ഥാനമുണ്ട്. നാരായണമംഗലത്തെ കഥകളി സംഘവും പാലക്കോട്, രാമന്തളി തുടങ്ങിയ ഭാഗത്തുളള ദഫ് സംഘവും ഒരു കലാ പാരന്പര്യത്തിന്റെ സൌഭാഗ്യങ്ങളായി നിലനിന്നിരുന്നു.
ഏറെ ക്ഷേത്രങ്ങളും അന്പലങ്ങളുംകൊണ്ട് നിറഞ്ഞുകിടക്കുന്ന ഈ പ്രദേശത്തെ ഏറ്റവും പ്രധാനപ്പെട്ട ക്ഷേത്രമാണ് ശങ്കരനാരായണ ക്ഷേത്രം. ശിവന്റെയും വിഷ്ണുവിന്റെയും നാമം സമുന്വയിപ്പിച്ചുകൊണ്ടുളള ആരാധനാ കേന്ദ്രങ്ങള്‍ കേരളത്തില്‍ വിരളമാണ്. പഴയൊരു ചരിത്ര സംസ്കാരത്തിന്റെ അടിവേരുകള്‍ കണ്ടെത്തുവാനുളള സൂചകങ്ങളായിപ്പോലും ഇവിടെ ഗണിക്കാവുന്നതാണ്. ഈ ക്ഷേത്രത്തിന് തൊട്ടു സ്ഥിതിചെയ്യുന്ന മൂല സ്ഥാനമാണത്രേ ശങ്കരനാരായണ ക്ഷേത്രത്തിന്റെ ആരൂഡം. ആരാധനാ സൌകര്യത്തിനുവേണ്ടിയോ മറ്റോ ഇന്നത്തെ ചുറ്റുപാടിലേക്ക് മാറിയതാകാനും സാദ്ധ്യതകളുണ്ട്. ഏഴിമലയുടെ പഴയ ചരിത്രവുമായി കുഴഞ്ഞുകിടക്കുന്ന മറ്റൊരുക്ഷേത്രമാണ് നരയന് കണ്ണൂര്‍ . ഇതിന്റെ നിര്മ്മിതി വൃത്താകൃതിയിലാണ്. പഴയകാലത്ത് ഇതൊരു ബുദ്ധവിഹാര കേന്ദ്രമാണെന്ന് സംശയിക്കുന്നവരുണ്ട്. ഇതിന്റെ മുറ്റത്തും സമീപപ്രദേശങ്ങളിലും കാണുന്ന ശിലാ ലിഖിതങ്ങളില്‍ ഒരു കാലഘട്ടത്തിന്റെ തുടിപ്പുകള്‍ കണ്ടെത്താം.
കുറുവന്തട്ട, താവുരിയാട്, മുച്ചിലോട്, കണ്ണങ്ങാട്, ദുര്ഗ്ഗക്ഷേത്രം, മൂകാംബികാ ക്ഷേത്രം, പ്രമാഞ്ചേരി കാവ്, കന്നിക്കരകാവ്, എട്ടിക്കുളം ഭഗവതിക്ഷേത്രം ശാസ്താങ്കോട്ടം, തിരുവില്ലാംകുന്ന് , വീരചാമുണ്ഡി ക്ഷേത്രം പാറോക്കാവ് , കുഞ്ഞണീക്കര, പഴുത്തേടസ്ഥാനം, പന്നിയാംകാവ്, ഹരിജന് കോട്ടം, തുടങ്ങിയവയാണ് രാമന്തളിയിലെ പ്രധാനപ്പെട്ട ഹിന്ദു ആരാധനാ കേന്ദ്രങ്ങള്‍, ഇവ കൂടാതെ ചില കുടുംബക്കാര്ക്ക് സ്വന്തമായി തറവാട്ടുമുറ്റങ്ങളില്‍ ആരാധനാ സ്ഥാനങ്ങളുണ്ട്.
വടക്കുമ്പാട് ജമാത്ത് പളളിയും കുറുവന്തട്ട ക്ഷേത്രവും തൊട്ടുതൊട്ടാണ് സ്ഥിതി ചെയ്യുന്നത്. പഴയ കാലത്ത് പളളിക്കര അന്പലവും പളളിക്കര പളളിയും ഇതേപോലെ തന്നെയായിരുന്നു. ഹിന്ദുക്കളും മുസ്ലിങ്ങളും രണ്ട് ആരാധനാലയങ്ങളിലേക്കും കാണിക്കകള്‍നേര്ച്ചയായി കൊടുത്തുവന്നിരുന്നു. ഒരു പരിധിവരെ ഇന്നും തുടരുന്ന ഈ പ്രക്രിയ മതസൌഹാര്ദ്ദത്തിന് ഉത്തമോദാഹരണങ്ങളാണ്.
വടക്കുന്പാട് ജമാഅത്ത് പളളി, കോട്ടയില്‍പളളി ഓലക്കാല്‍ പളളി മഖാം, പാലക്കോട് ജുമാമസ്ജിദ് മഖാം ,ഏഴ്പളളി തെക്കുന്പാട് പളളി, തലക്കാല്‍ പളളി, പളളിക്കരപളളി, എട്ടിക്കുളം ജമാഅത്പളളി എന്നിവയാണ് രാമന്തളിയിലെ പ്രധാനപ്പെട്ട മുസ്ലീം ആരാധനാ കേന്ദ്രങ്ങള്. സമീപകാലത്ത് ഒട്ടേറെ പുതിയ പളളികള്‍ ആരാധനയുടെ സൌകര്യത്തിനുവേണ്ടി നിര്മ്മിക്കപ്പെട്ടിട്ടുണ്ട്.
ഈ നൂറ്റാണ്ടിന്റെ ഉത്തരാര്ദ്ധത്തില്‍ ഏഴിമലയില്‍ മതപ്രചരണത്തിനെത്തിയ റവ.ഫാദര് മന്ദനാരി എസ്.ജെ.ആണ് ഒരു ക്രിസ്റ്റ്യന് പളളിക്ക് രാമന്തളിയില്‍രൂപംകൊടുക്കുന്നത്. സ്വന്തം അദ്ധ്വാനത്തിന്റെയും ശില്പവൈദഗ്ദ്യത്തിന്റെയും ഉത്തമനിര്ദര്ശനമായി ഈ പളളി ഏഴിമലയുടെ വടക്കേശിഖരത്തില്‍സ്ഥിതി ചെയ്യുന്നു.
രാമന്തളിയില്‍വ്യത്യസ്ഥ ജാതിയിലും മതത്തിലുംപെട്ട ആളുകള്‍ഒരോ പ്രത്യേക കേന്ദ്രങ്ങളിലായിരുന്നു ആദ്യകാലത്ത് താമസിച്ചിരുന്നത്. ഇത് ജാതിക്കൂറ് വര്ദ്ധിപ്പിക്കുവാനും മതസ്പര്ദ്ധ കൂട്ടാനും സഹായിച്ചിട്ടുണ്ട്.ഒരു കൂട്ടരുടെ ഭൂരിപക്ഷ പ്രദേശത്ത് മറുപക്ഷക്കാര് പെട്ടാല്‍ അവരെ മാനസീകമായും ശാരീരികമായും പീഠിപ്പിക്കുക എന്ന സ്ഥിതിവിശേഷം പോയ്മറഞ്ഞിട്ട് ഏറെക്കാലം കഴിഞ്ഞിട്ടില്ല. വിദ്യാഭ്യാസപരമായും സാംസ്കാരിക പരമായും ഉയര്ന്ന ബോധംകൈവരിക്കാത്ത പ്രദേശങ്ങളെ ഈ പ്രശ്നം വര്ഗ്ഗീയ വൈരങ്ങള്ക്കു തന്നെ കാരണമായിട്ടുണ്ട്. കാലം മാറുകയും ജനകീയ ബോധത്തില്‍ഒരു കൂട്ടായ്മ കടന്നുവരികയും ചെയ്തതോടുകൂടി ഇത്തരം ദാര്മ്മിക അധപതനത്തില്‍നിന്നും ഒരു പരിധിവരെ കടന്നുകയറാന്‍ കഴിഞ്ഞിട്ടുണ്ട്.
ആയിരത്തിതൊളളായിരത്തി അറുപതുകളില്‍ രാമന്തളിയിലെത്തിയ സ്വാമിയായ നടരാജ ഗുരുവിന്റെ ഒരു ശിഷ്യയാണ് പൂച്ചാല്‍ ഭാഗത്ത് ഒരു ഗുരുകുലം (ആശ്രമം) സ്ഥാപിച്ചത്. വിദേശിയായ ആ വനിത ഈ സ്ഥാപനം പിന്നീട് നടരാജഗുരുവിന് സമര്പ്പിക്കപ്പെടുകയാണുണ്ടായത്. പിന്നീടത് ഒരുട്രസ്റ്റിന്റെ കീഴില്‍ എത്തുകയും ചെയ്തു. ലോകത്തിന്റെ നാനാ ഭാഗത്തുനിന്നുമുളള പണ്ഡിതന്മാരും കലാകാരന്മരും ഒരുകാലത്ത് ഈ ആശ്രമത്തിലെത്തിയിരുന്നു. ലോകസമാധാന സമ്മേളനങ്ങള്ക്ക് ഈ ആശ്രമം അതിത്യമരുളിയിട്ടുണ്ട്. രാമന്തളിയിലെ ശേഷിപ്പുളള സാംസ്കാരികാവബോധത്തിന് നടരാജഗുരുവിന്റെ ആശ്രമവും മഹാസമ്മേളനവും അതിന്റേതായ വര്ണ്ണമുദ്രകള്‍സമ്മാനിച്ചിട്ടുണ്ടെന്നതില്‍ സംശയമില്ല.

No comments: