തടി കുറയ്ക്കും പാനീയങ്ങള്‍ - RAMANTHALI

728x90 AdSpace

Trending
Thursday, 1 March 2012

തടി കുറയ്ക്കും പാനീയങ്ങള്‍


ശരീരത്തിലെ കൊഴുപെ്പാഴിവാക്കി വണ്ണം കുറയ്ക്കാനുള്ള ചില പാനീയങ്ങള്‍ വീട്ടില്‍ തന്നെ ഉണ്ടാക്കാം. കോള തുടങ്ങിയ പാനീയങ്ങള്‍ ഉപയോഗിക്കുന്നതിന് പകരം ഇവ ഉപയോഗിച്ചു നോക്കൂ. വണ്ണവും കുറയും, ആരോഗ്യത്തിന് നല്‌ളതുമാണ്. ഓരോ തവണ ഭക്ഷണം കഴിച്ചുകഴിയുമ്പോഴും ചെറുചൂടുവെള്ളത്തില്‍ അല്‍പം നാരങ്ങാനീര് ചേര്‍ത്ത് കുടിച്ചു നോക്കൂ. സ്വാഭാവികരീതിയില്‍ വണ്ണം കുറഞ്ഞു കിട്ടും. വെറുംവയറ്റില്‍ ഈ പാനീയം കുടിയ്ക്കുന്നതും നല്‌ളതാണ്.
ചൂടുവെള്ളത്തില്‍ ഒന്നോ രണ്ടോ തുള്ളി തേനൊഴിച്ചു കുടിയ്ക്കുന്നത് വണ്ണം കുറയുവാന്‍ മാത്രമല്‌ളാ, ശരീരത്തിലെ ഉപാപചയ പ്രവര്‍ത്തനങ്ങള്‍ ശരിയായി നടക്കുവാനും നല്‌ളതാണ്. തേനിലെ അമിനോ ആസിഡ്, പ്രോട്ടീന്‍, ധാതുക്കള്‍ എന്നിവയാണ് വണ്ണം കൂട്ടാതെ സഹായിക്കുന്നത്. ചായ, കാപ്പി പതിവുള്ളവര്‍ ഇതിനു പകരം ഗ്രീന്‍ ടീ ഉപയോഗിക്കുന്നതാണ് നല്‌ളത്. ശരീരത്തിലെ വിഷാംശങ്ങള്‍ പുറത്തുതള്ളാനും മുടികൊഴിച്ചില്‍ തടയാനും ചര്‍മത്തിളക്കത്തിനും ഗ്രീന്‍ ടീ നല്‌ളതാണ്. പാവയ്ക്ക, കാരറ്റ്, തക്കാളി എന്നിവയുടെ ജ്യൂസ് കൊഴുപ്പു കുറയ്ക്കുന്നതിന് നല്‌ളതാണ്. പാവയ്ക്കാ ജ്യൂസിന് പ്രമേഹം കുറയ്ക്കുവാനുള്ള കഴിവുമുണ്ട്. ഇത് പരോക്ഷമായി ശരീരവണ്ണം കുറയ്ക്കുന്നതിനും സഹായിക്കും. 
തടി കുറയ്ക്കും പാനീയങ്ങള്‍ Reviewed by Admin on 7:58 am Rating: 5 ശരീരത്തിലെ കൊഴുപെ്പാഴിവാക്കി വണ്ണം കുറയ്ക്കാനുള്ള ചില പാനീയങ്ങള്‍ വീട്ടില്‍ തന്നെ ഉണ്ടാക്കാം. കോള തുടങ്ങിയ പാനീയങ്ങള്‍ ഉപയോഗിക്കുന്നതിന് പക...

No comments: