പ്രവാസി നഷ്ടങ്ങള്‍ - RAMANTHALI

728x90 AdSpace

Trending
Wednesday, 29 February 2012

പ്രവാസി നഷ്ടങ്ങള്‍



1 - കുടുംബത്തിന്‍റെ കൂടെയുള്ള ജീവിതം 
         വര്‍ഷത്തില്‍ അല്ലെങ്കില്‍ അതില്‍ കൂടുതല്‍ പ്രവാസ ജീവിതം നയിച്ച് എണ്ണിച്ചുട്ട അപ്പം പോലെ 30 ദിവസമോ അല്ലെങ്കില്‍ അതില്‍ കുറവോ ലീവുമായി വരേണ്ട ഗതികേടാണ് മിക്ക പ്രവാസികള്‍ക്കും. നല്ല സമയത്ത് കുടുംബവുമൊത്ത് ജീവിക്കാനുള്ള അവന്‍റെ ആഗ്രഹം അവന്‍ എന്നും ഉള്ളിലൊതുക്കി വിധി എന്നു കരുതി സമാധാനിക്കുന്നു.

2 - നാട്ടിലുള്ളവരുടെ ആഡംബര ജീവിതം
        പ്രവാസികള്‍ എങ്ങനെ,എവിടെ കഴിഞ്ഞു കൂടുന്നു എന്ന് പലപ്പോഴും നാട്ടിലുള്ളവര്‍ (ബന്ധുക്കളായാലും) ചിന്തിക്കാറില്ല. കൃത്യമായി പണം ലഭിക്കുന്നില്ലെങ്കില്‍ മാത്രം അന്വേഷിക്കുന്നു. പ്രവാസികള്‍ ചോര നീരാക്കി അയക്കുന്ന പണം നാട്ടില്‍ അനാവശ്യമായി ധൂര്‍ത്തടിക്കുന്ന ഒരു സ്ഥിതി വിശേഷമാണ് ഇപ്പോഴുള്ളത്.

3 - വഴി തെറ്റിയ യുവതലമുറ
           പട്ടിണിയും പരിവട്ടവുമായി കഴിഞ്ഞ ഒരു സമൂഹം വിശപ്പടക്കാനുള്ള വഴി തേടി പ്രവാസികളായപ്പോള്‍ ഇന്നത്തെ നമ്മുടെ സമൂഹം പ്രവാസികളുടെ പണമുപയോഗിച്ച് മദ്യവും,ലഹരിയും,പിന്നെ പറയാന്‍ പറ്റാത്ത വിധം അരാജകത്വത്തിലേക്ക് കൂപ്പുകുത്തി. മുന്‍പുള്ളതില്‍ നിന്നും വ്യത്യസ്ഥമായി അണുകുടുംബം വ്യവസ്ഥിതി നിലവില്‍ വന്നതോടെ ഓരോ വീടിലും ആണുങ്ങള്‍ ഇല്ലാതാവുകയും, അത്യാധുനിക സൗകര്യങ്ങള്‍ ലഭ്യമാവുകയും ആവശ്യത്തിലധികം പോക്കറ്റ്മണി കിട്ടുകയും ചെയ്തപ്പോള്‍ നമ്മുടെ കുട്ടികള്‍ നാം അറിയാതെ ചതിക്കുഴികളില്‍ വീണു.
            ഇതെല്ലാം എല്ലാവരുടെയും പ്രശ്നങ്ങളല്ല. ഇനി അഥവാ ആയാല്‍ തന്നെ ആരും അറിഞ്ഞുകൊണ്ടു ചെയ്യുന്നവരല്ല. എല്ലാവരും ഒന്ന് ശ്രദ്ധിച്ചാല്‍ പരിഹരിക്കാന്‍ പറ്റുന്ന പ്രശ്നങ്ങളാണിതൊക്കെ ........
പ്രവാസി നഷ്ടങ്ങള്‍ Reviewed by Admin on 8:12 pm Rating: 5 1 - കുടുംബത്തിന്‍റെ കൂടെയുള്ള ജീവിതം           വര്‍ഷത്തില്‍ അല്ലെങ്കില്‍ അതില്‍ കൂടുതല്‍ പ്രവാസ ജീവിതം നയിച്ച് എണ്ണിച്ചുട്ട അപ്പം പോ...

No comments: